Posts

FOR SERVICE AND FAMILY PENSIONERS OF KERALA

കേരളത്തിലെ വിവിധതരം  സർവീസ് പെൻഷൻകാർക്കും  അതിനോടനുബന്ധമായുള്ള ഫാമിലി പെൻഷൻകാർക്കും പ്രയോജനകരമായ ഒരു ബ്ലോഗ് തുടങ്ങണമെന്ന് ഒരുപാടുകാലമായി ആഗ്രഹിക്കുന്നു.എന്നാൽ കോവിഡ് മഹാമാരി മൂലം ലാപ്ടോപ്പ് കുട്ടികൾക്ക് മാത്രം പ്രാപ്യവും മുതിർന്നവർക്ക് അപ്രാപ്യവും എന്ന സ്ഥിതി ആയപ്പോൾ തിരക്കഥയിൽ വ്യത്യാസം വന്നു.ഏതാണ്ട് മൂന്നു മാസങ്ങൾക്കു മുൻപ് service pension help എന്ന പേരിൽ ഒരു ഫേസ് ബുക്ക് ഫാമിലി കൂട്ടായ്മ രൂപപ്പെട്ടു.ലാപ്ടോപ്പിനെക്കാളും കമ്പ്യൂട്ടറിനേക്കാളും ആൾക്കാർ കൂടുതലും ഉപയോഗിക്കുന്നത് മൊബൈൽ ഫോണാണല്ലോ.എന്നാൽ മൊബൈൽ ഫോണിൽ ഫേസ് ബുക്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ഇത് ഏറെക്കുറെ അപ്രാപ്യമാണെന്ന് മനസ്സിലായി.ഇത് വായിച്ചുകൊണ്ടിരിക്കുന്നവരിൽ ഫേസ് ബുക്ക് അക്കൗണ്ട് ഉള്ളവർ തീർച്ചയായും അത് പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.കാരണം ഇനിയും ഈ ബ്ലോഗിൽ വരാൻ പോവുന്ന പോസ്റ്റുകൾ പ്രസ്തുത FB ഗ്രൂപ്പിൽ നിന്നും ഉള്ളവ തന്നെയാണ്.                                                   ...